പാലക്കാട്
ത്രിതല പഞ്ചായത്ത് വാർഡ് പുനഃക്രമീകരണത്തിൽ ജില്ലയിൽ 88 പഞ്ചായത്തിലായി 146 എണ്ണം വർധിച്ചു. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും 13 ബ്ലോക്ക് പഞ്ചായത്തിലായി 17 ഡിവിഷനും കൂടി. പഞ്ചായത്തിൽ 1,490 വാർഡ് 1,636 ആയി. വനിതാ സംവരണം–-838. പട്ടികജാതി സംവരണം–-252. പട്ടികവർഗ സംവരണം–-32. വിഭജനത്തിൽ മൂന്ന് വാർഡുകൾവരെ വർധിച്ച ഒമ്പത് പഞ്ചായത്തുണ്ട്. 44 പഞ്ചായത്തിൽ രണ്ടുവീതവും 31 പഞ്ചായത്തിൽ ഓരോ വാർഡുവീതവും കൂടി.
തൃക്കടീരി, തച്ചമ്പാറ, അഗളി, ഷോളയൂർ പഞ്ചായത്തുകളിൽ മാറ്റമില്ല. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, ചിറ്റൂർ–-തത്തമംഗലം, പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിലായി ഒമ്പത് വാർഡ് വർധിച്ചു. ചെർപ്പുളശേരി നഗരസഭയിൽ മാറ്റമില്ല.
ബ്ലോക്ക് പഞ്ചായത്തിൽ 183 ഡിവിഷൻ 200 ആയി വർധിച്ചു. 103 -ഡിവിഷൻ സ്‌ത്രീസംവരണമാണ്. പട്ടികജാതി വിഭാഗത്തിന് 28ഉം പട്ടികവർഗ വിഭാഗത്തിന് ആറും സംവരണം ചെയ്‌തിട്ടുണ്ട്. അട്ടപ്പാടി ബ്ലോക്കിലാണ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്‌തിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിൽ 30 ഡിവിഷൻ 31 ആയി ഉയർന്നു. 16 ഡിവിഷൻ സ്‌ത്രീസംവരണമാണ്. പട്ടികജാതി–-അഞ്ച്, പട്ടികവർഗം–ഒന്ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..