23 December Monday

ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക: കേരള എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന ജീവനക്കാരും അധ്യാപകരും ഡിസംബർ അഞ്ചിന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ മാർച്ച്‌. 
സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മഹേഷ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി, ജില്ലാ സെക്രട്ടറി കെ സന്തോഷ്കുമാർ, എ അഖിൽ, കെ പ്രേംജി, വി വിശാന്ത്, സി ലതിക, എ നിതിൻ, കെ കമലം, എ അനിൽകുമാർ, എൻ കെ സുനിത, എസ് ശാലിനി, പി എം ജയശ്രീ, കെ സി കേശവദാസ്, കെ ആർ സുജാത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top