26 December Thursday

ലക്ഷ്യംകവിഞ്ഞ്‌ സഹകരണ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
പാലക്കാട്‌
സഹകരണവകുപ്പ് 40–--ാം നിക്ഷേപ സമാഹരണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സഹകരണസംഘങ്ങൾ 516.37കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു. ജില്ലയുടെ നിക്ഷേപലക്ഷ്യം 350കോടി രൂപയായിരുന്നു. കോവിഡ്‌കാലത്തും സഹകരണമേഖലയുടെ വലിയ വിജയമാണിത്‌. യുവതലമുറയെ സഹകരണപ്രസ്ഥാനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നതെന്ന്‌ നോഡൽ ഓഫീസർ ഡെപ്യൂട്ടി രജിസ്ട്രാർ(ഭരണം) എം ശബരീദാസൻ, പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ)അനിത ടി ബാലൻ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top