22 December Sunday
അങ്കോല മണ്ണിടിച്ചിൽ

കേരളം പരിമിതികൾ വകവയ്‌ക്കാതെ ഇടപെട്ടു:
കെ രാധാകൃഷ്ണൻ എംപി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
പാലക്കാട്‌
അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ്‌ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതായിരുന്നുവെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. അപകടമുണ്ടായാൽ മനുഷ്യസഹജമായ സഹായങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിമിതികൾ ഉണ്ടായിട്ടും മുഖ്യമന്ത്രി ഇടപെട്ടു. കേരളത്തിൽ മറ്റ് സംസ്ഥാനക്കാർ അപകടത്തിൽപ്പെട്ടാൽ പെട്ടെന്ന് ഇടപെടാറുണ്ട്. ശബരിമലയിൽ അടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അപകടത്തിൽപ്പെട്ടപ്പോൾ കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങളിലെ സഹായം തേടിയില്ലെന്നും എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top