17 September Tuesday

ബസിനടിയിലേക്ക് വീണ്‌ സ്‌കൂട്ടർ യാത്രിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

സംഗീത

 പാലക്കാട്

സ്റ്റോപ്പിൽ നിർത്തിയ ബസ് മുന്നോട്ടെടുത്തപ്പോൾ സ്കൂട്ടറിൽ തട്ടി ബസിനടിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പടിഞ്ഞാറെ യാക്കര തോട്ടത്തിൽ വീട്ടിൽ എ സംഗീത (38) ആണ് മരിച്ചത്. ​ബുധൻ രാവിലെ ൮.൩൦ ഓടെ യാക്കര ജങ്ഷനിലായിരുന്നു അപകടം. 
കടുന്തുരുത്തിയിലെ വീട്ടിൽനിന്ന്‌ പാലക്കാട് ടൗണിലെ ബേക്കറിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ആളെ കയറ്റാനായി നിർത്തിയ ബസിനെ മറികടക്കാൻ ശ്രമിക്കവേ പെട്ടെന്ന് മുമ്പോട്ടെടുത്ത ബസിൽ തട്ടിയ സ്കൂട്ടർ നിയന്ത്രണംവിട്ട്‌ മറിയുകയും സംഗീത ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. യുവതി വീണത് ശ്രദ്ധയിൽപ്പെടാതെ മുന്നോട്ടെടുത്ത ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. വണ്ടിത്താവളത്തുനിന്ന്‌ പാലക്കാട്ടേക്ക് പോവുകയായിരുന്നു ബസ്‌. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചു. ഭർത്താവ്: രാമചന്ദ്രൻ (  ലോഡിങ് തൊഴിലാളി, യാക്കര). മക്കൾ: സരീഷ്മ, സരീഷ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top