22 December Sunday

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

സനിൽ

 കൊല്ലങ്കോട്

വടവന്നൂർ മന്ദംപുള്ളിയിലെ അപകടവളവിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലങ്കോട് കാളികൊളുമ്പ് സനിൽ (31) ആണ്‌ മരിച്ചത്‌. 
ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്ത സനിലിന്റെ ഭാര്യ മേഘ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധൻ രാവിലെ എട്ടിനാണ്‌ അപകടം. പാലക്കാട് ഗവ. നഴ്സിങ്‌ കോളേജിൽ പഠിക്കുന്ന മേഘ കൊല്ലങ്കോട്ടുനിന്ന്‌ ബസിലാണ് പാലക്കാട്ടേക്ക്‌ പോകുന്നത്. ബുധനാഴ്ച ബസ് കിട്ടാത്തതിനാൽ സനിലിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് മന്ദംപുള്ളി വളവിൽവച്ച് അപകടമുണ്ടായത്‌. 
സനിൽ ടൈൽസ് പണിക്കാരനാണ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ: ശാന്ത. പിക്കപ് ഓടിച്ച തമിഴ്നാട് തൃശിനാപ്പള്ളി കാട്ടുപുത്തൂർ ഗോപിനാഥിനെ (21) അറസ്റ്റ്‌ ചെയ്തശേഷം ജാമ്യത്തിൽ വിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top