പാലക്കാട്
പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പതിമൂന്നാമത് ദേശീയ സംഗീതോത്സവം എം ഡി രാമനാഥൻ നഗറിൽ (താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം) 25 മുതൽ 31 വരെ നടക്കും. 25ന് വൈകിട്ട് അഞ്ചിന് ഡോ. യെല്ല വെങ്കടേശ്വരറാവു, മഹാരാജപുരം എസ് രാമചന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഫൈൻ ആർട്സ് പുരസ്കാരം മൃദംഗ വിദ്വാൻ പാറശാല രവിക്ക് ഇരുവരും ചേർന്ന് സമ്മാനിക്കും. ഇരുപതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. കെ വി നാരായണ സ്വാമി, പുതുക്കോട് കൃഷ്ണമൂർത്തി, എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതർ, ദേശമംഗലം സുബ്രഹ്മണ്യ അയ്യർ, കെ എസ് നാരായണ സ്വാമി, ആർ രഘു, രാമഭാഗവതർ എന്നിവരുടെ പേരിലാണ് ഓരോ ദിവസത്തേയും വേദികൾ അറിയപ്പെടുക.
അഞ്ചുദിവസം കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള യുവ സംഗീതജ്ഞർക്ക് വേദിയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി ജയപാല മേനോൻ, ട്രഷറർ പ്രൊഫ. സി സോമശേഖരൻ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..