03 December Tuesday

കെജിഒഎ സംസ്ഥാന കായികമേളയ്‌ക്ക്‌ 
സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

കെജിഒഎ സംസ്ഥാന കായികമേളയുടെ സ്വാഗതസംഘം രൂപീകരണം എ പ്രഭാകരൻ എംഎൽഎ ഉദ്ഘടാനം ചെയ്യുന്നു

പാലക്കാട്
ഡിസംബർ എട്ട്‌, ഒമ്പത്‌, 10 തീയതികളിൽ നടക്കുന്ന കെജിഒഎ സംസ്ഥാന കായികമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ, പി മമ്മിക്കുട്ടി എംഎൽഎ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ, ഗിരിജ സുരേന്ദ്രൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, ടി കെ അച്യുതൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, കെജിഒഎ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി ശ്രീദേവി,  നിതിൻ കണിച്ചേരി, വാട്ടർ അതോറിറ്റി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ, ഓണററി അംഗം എൻ അനിൽ കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ എൻ സുരേഷ് ബാബു (ചെയർമാൻ), പി ശ്രീദേവി (ജനറൽ കൺവീനർ) പി ബി പ്രീതി (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top