26 December Thursday

നവകേരള സദസ്സ്‌; ഒരുക്കങ്ങൾ വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നവകേരള സദസ്സിന്റെ അവലോകന യോഗം

പാലക്കാട്
നവകേരള സദസ്സിന്റെ ഭാ​ഗമായി ഓരോ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ വേഗത്തിലാക്കും. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോ​ഗത്തിലാണ് തീരുമാനം. 
മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് നവകേരള സദസ്സ്‌. മണ്ഡലം, -പഞ്ചായത്ത്, -ബൂത്ത് അടിസ്ഥാനത്തിലുള്ള സംഘാടക സമിതി യോഗങ്ങളും തുടർ പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു. 
എംഎൽഎമാരായ പി മമ്മിക്കുട്ടി, പി പി സുമോദ്, കെ ഡി പ്രസേനൻ, കെ ബാബു, എ പ്രഭാകരൻ, കെ പ്രേംകുമാർ, മുഹമ്മദ് മുഹസിൻ, കലക്ടർ ഡോ. എസ് ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, സബ് കലക്ടർ ഡി ധർമലശ്രീ, ടി കെ നൗഷാദ്, എഡിഎം കെ മണികണ്ഠൻ, ആർഡിഒ ഡി അമൃതവല്ലി, ആർ ആർ ഡെപ്യൂട്ടി കലക്ടർ സച്ചിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top