26 December Thursday
ചുവപ്പിച്ച് മണ്ണൂർ

കെ രാമൻ നായർ മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

സിപിഐ എം മണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിന് ശേഷം പൊതുസമ്മേളന വേദിയിലേക്ക് നടക്കുന്നതിനിടെ കുട്ടിയോട് സംസാരിക്കുന്ന എം വി ഗോവിന്ദൻ

ഒറ്റപ്പാലം
പുനർനിർമിച്ച സിപിഐ എം മണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് കണ്ണത്ത് രാമൻ നായർ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ പതാക ഉയർത്തി. എം സി കൃഷ്ണനുണ്ണിനായർ പഠനകേന്ദ്രം ആൻഡ് ലൈബ്രറി ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസും കെ ഭാസ്കരപണിക്കർ സ്മാരക ഹാൾ ജില്ലാ കമ്മിറ്റി അംഗം എം ഹംസയും ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ എം ആർ മുരളിയും ടി ശിവദാസമേനോന്റെ ഫോട്ടോ കെ ശാന്തകുമാരി എംഎൽഎയും എം ചന്ദ്രന്റെ ഫോട്ടോ പഞ്ചായത്ത് പ്രസിഡന്റ് എസ് അനിതയും അനാഛാദനം ചെയ്‌തു. 
ഖാദിപ്പടിയിൽനിന്ന്‌ പൊതുയോഗം നടക്കുന്ന കാവുമൈതാനിയിലേക്ക്‌ ബഹുജന റാലി നടന്നു. എം വി ഗോവിന്ദനും മറ്റ്‌ നേതാക്കളും 24 ബ്രാഞ്ചുകളിൽനിന്നുള്ള നൂറുകണക്കിന്‌ പ്രവർത്തകരും റാലിയിൽ അണിചേർന്നു. 15 സംഘങ്ങളുടെ വാദ്യമേളവുമുണ്ടായി. പൊതുസമ്മേളനത്തിൽ ഏരിയ കമ്മിറ്റിയംഗം ഒ വി സ്വാമിനാഥൻ നിർമാണ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ്, ലോക്കൽ സെക്രട്ടറി ടി ആർ ശശി, പി എസ് അബ്ദുൾ മുത്തലീഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top