03 December Tuesday
ജനസഞ്ചയം സാക്ഷി

എം വിജയൻ സ്മാരക മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

സിപിഐ എം കാരാകുറുശി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു

മണ്ണാർക്കാട് 

സിപിഐ എം കാരാകുറുശി ലോക്കൽ കമ്മിറ്റി ഓഫീസ് എം വിജയൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ആനത്തലവട്ടം ആനന്ദൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി ഉദ്‌ഘാടനം ചെയ്‌തു. കോടിയേരി ബാലകൃഷ്ണൻ സ്മാരക മീഡിയ റൂം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസും ടി ഭാസ്കരൻ സ്മാരക കോൺഫറൻസ് ഹാൾ ജില്ലാ കമ്മിറ്റിയംഗം പി കെ ശശിയും ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ പ്രദീപ് കുമാർ സ്മാരക വായനശാല കെ ശാന്തകുമാരി എംഎൽഎ  ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ പതാക ഉയർത്തി.  
അയ്യപ്പൻകാവ് തനിമ മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിലേക്ക്‌ തുറന്ന ജീപ്പിലാണ്‌ എം വി ഗോവിന്ദനെയും മറ്റു നേതാക്കളെയും ആനയിച്ചത്‌. ചുവപ്പ്‌ വളന്റിയർമാരുടെ അകമ്പടിയിൽ പ്രകടനമായി സ്വീകരിച്ചു. കാരാകുറുശി ഗ്രാമം ഒന്നാകെ ഉദ്‌ഘാടനത്തിനെത്തി. ബാലസംഘം വേനൽത്തുമ്പികളുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടങ്ങളുമുണ്ടായി. വിവധ കലാപരിപാടികളും ശിങ്കാരിമേളം, ബാൻഡ്‌, നാസിക് ഡോൾ, ചെണ്ടവാദ്യം എന്നീ മേളവാദ്യങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടായി. പൊതുസമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദിൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി സി കാർത്യായനി, ലോക്കൽ സെക്രട്ടറി കെ എസ് കൃഷ്ണദാസ്, ടി അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു. എയിംസ് കലാ കായികവേദി നാട്ടുപൊലിമ നാടൻപാട്ടുകൂട്ടം കലാപരിപാടികൾ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top