22 December Sunday
കരുതലും കൈത്താങ്ങും

അദാലത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

ആലത്തൂർ താലൂക്ക് അദാലത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നു. എംഎൽഎമാരായ പി പി സുമോദ്, കെ ഡി പ്രസേനൻ എന്നിവർ സമീപം

 ആലത്തൂർ

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക് പരാതിപരിഹാര അദാലത്തിന്‌ ജില്ലയിൽ തുടക്കം. ആലത്തൂർ ഹോളി ഫാമിലി കോൺവന്റിലെ ആലത്തൂർ താലൂക്ക്‌ അദാലത്തിൽ മന്ത്രിമാരായ എം ബി രാജേഷിന്റെയും കെ കൃഷ്‌ണൻകുട്ടിയുടെയും നേതൃത്വത്തിൽ പരാതികൾ പരിഹരിച്ചു. ഭൂമി സംബന്ധമായ പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും സർട്ടിഫിക്കറ്റുകൾ, - ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-–-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പരിഗണിച്ചു.
എംഎൽഎമാരായ കെ ഡി പ്രസേനൻ, പി പി സുമോദ്, കലക്ടർ എസ് ചിത്ര, എഡിഎം കെ മണികണ്ഠൻ, പാലക്കാട് ആർഡിഒ എസ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
നൽകി 129 കാര്‍ഡ്‌
റേഷൻകാർഡ് തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള 214 അപേക്ഷകളിൽ 129 പേർക്ക് കാർഡ്‌ വിതരണം ചെയ്തു. മുൻകൂറായി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായവരിൽ 110 മഞ്ഞക്കാർഡുകളും 19 മുൻഗണനാ കാർഡുകളുമാണ് അനുവദിച്ചത്. 17 എണ്ണം നേരിട്ട്‌ വിതരണം ചെയ്‌തു. 30 കാർഡുകൾ മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയുംചേർന്ന് വേദിയിൽ വിതരണം ചെയ്തു. മറ്റുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top