23 December Monday

മൈക്രോ ഫിനാൻസ്‌ കമ്പനികൾക്കെതിരെ 
നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
പാലക്കാട്‌
മൈക്രോ ഫിനാൻസ്‌ കമ്പനികളുടെ നിയമ വിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. സ്‌ത്രീകളാണ്‌  ഇവരുടെ ഇരകൾ. കുഴൽമന്ദം സ്വദേശി മനോജാണ്‌ ഒടുവിലായി പലിശക്കാരുടെ മർദനമേറ്റ്‌ മരിച്ചത്‌. കൊലക്കുറ്റത്തിന്‌ കേസെടുത്ത്‌ നടപടി സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി നൗഫിയ നസീർ, ജില്ലാ പ്രസിഡന്റ്‌ എസ്‌ വിജയലക്ഷ്‌മി, ആർ നിലാവർണീസ്‌, എം നൂർജഹാൻ, പ്രസന്ന എത്തനൂർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top