22 December Sunday

കർഷകരെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ആത്മ പാലക്കാടും നബാർഡും ചേർന്ന്‌ സംഘടിപ്പിച്ച കർഷകരെ അനുമോദിക്കൽ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പാലക്കാട്‌
ആത്മാ പാലക്കാടും നബാർഡും സംയുക്തമായി സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ അനുമോദിച്ചു.  26 കർഷക ഉൽപ്പാദക സംഘങ്ങളുടെ നടത്തിപ്പിന് ആവശ്യമായ വിവിധ വിഷയങ്ങളിൽ പരിശീലനവും  നൽകി. എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  
ആത്മ പ്രോജക്ട് ഡയറക്ടർ പി എ ഷീന അധ്യക്ഷയായി. നബാർഡ് സിഡിഎം കവിത  മുഖ്യാതിഥിയായി. സംസ്ഥാന അവാർഡ് ജേതാക്കളായ ജ്ഞാന ശരവണൻ, ഹരിവരദരാജ്,  ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ. എം എ നാസർ, എ ജി ഗോപിഷ്, നന്ദ കിഷോർ,  രാഹുൽ, സ്റ്റെഫിൻ, ഡോ. എ ജെ വിനൻസി, ഷജ്നാ അസീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top