22 December Sunday
ഉദ്ഘാടനം നാളെ

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്‌ ഇനി മണ്ണാര്‍ക്കാട്ടും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
 
പാലക്കാട്‌
കവിത ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്‌ ഇനി മണ്ണാർക്കാട്ടും. ശനി രാവിലെ 10ന്‌ പുതിയ ഷോറൂം മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്‌. സെപ്തംബർ 17 വരെ പൂജ്യം ശതമാനം പണിക്കൂലിയിൽ ആഭരണം വാങ്ങാൻ അവസരമുണ്ട്‌. ഈ സ്കീമിൽ ഒരു പവൻ 916 സ്വർണം വാങ്ങുമ്പോൾ അടുത്ത ഒരു പവന് പണിക്കൂലി തികച്ചും സൗജന്യമായിരിക്കും. ഇതിനുപുറമേ ഉദ്ഘാടന ദിവസം ആഭരണങ്ങൾ വാങ്ങുന്നവരിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന അഞ്ചുപേർക്ക് ഡയമണ്ട് മോതിരം സമ്മാനമായി നേടാം. ഡയമണ്ട്, 18കെ, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങൾക്ക്‌ 40 ശതമാനം പണിക്കൂലി ഇളവും ലഭിക്കുന്നു.
 ലഘു തവണകളിലൂടെ പണിക്കൂലിയില്ലാതെ സ്വർണം സ്വന്തമാക്കാനുള്ള സ്‌കീമും പ്രത്യേകതയാണ്‌. പഴയ സ്വർണത്തിന്‌ മികച്ച വിലയിൽ പുതിയ എച്ച്‌യുഐഡി സ്വർണാഭരണങ്ങളായി മാറ്റി വാങ്ങാനുള്ള അവസരവുമുണ്ട്‌. ആഭരണങ്ങൾക്ക് ഒരു വർഷത്തെ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുന്നു. കവിത ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഒമ്പതാമത്തെ ഷോറൂമാണ്‌ മണ്ണാർക്കാട്ടേത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top