08 November Friday

പാഠം ഒന്ന്‌ 
‘കഥ തിരക്കഥയാകുമ്പോൾ’

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

മാത്തൂർ ബംഗ്ലാവ് സ്കൂളിലെ വിദ്യാർഥികൾ കാടുണരുന്നു എന്ന ഷോർട്ട് ഫിലിം ചിത്രീകരണത്തിനിടെ

കുഴൽമന്ദം
മാത്തൂർ ബംഗ്ലാവ് സ്കൂളിലെ നാലാം ക്ലാസുകാർ ഓണം അവധി ഷോർട്ട് ഫിലിം നിർമിച്ചാണ്‌ ആഘോഷിച്ചത്‌. ഒന്നല്ല, ഒരേ സമയം രണ്ട് ഷോർട്ട് ഫിലിം. പാഠഭാഗങ്ങളിലെ കഥാപാത്രങ്ങൾക്ക്‌ ദൃശ്യാവിഷ്കാരത്തിലൂടെ പുതിയ രൂപം നൽകി. എന്നാലോ, ഇവ പാഠഭാഗങ്ങളുടെ തനി പകർപ്പുകളല്ല. പുസ്തകത്തിലെ കഥ നിർത്തിയ ഇടത്തുനിന്ന്‌ തിരക്കഥ ആരംഭിക്കുന്നു. ഓരോ തിരക്കഥയും സ്വതന്ത്രാവിഷ്‌കാരങ്ങളാണ്‌. ഇത് ആദ്യമല്ല. എല്ലാവർഷവും ഒന്നിലധികം പാഠഭാഗങ്ങളെ ഇത്തരത്തിൽ ഉപയോഗിക്കും. കോവിഡ് കാലത്ത് വിക്‌ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസുകളിൽ ഇവയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 
ഇംഗ്ലീഷിലെ പേപ്പർ ബോട്ട് എന്ന പാഠഭാഗവും രവീന്ദ്രനാഥ്‌ ടാഗോറിന്റെ കവിതയും ചേർത്തുവച്ച് ‘പേപ്പർ ബോട്ട്' എന്ന ഇംഗ്ലീഷ് സിനിമയും പിണ്ടാണി എൻ ബി പിള്ളയുടെ കാടുണരുന്നു എന്ന കഥയെ ആസ്‌പതമാക്കി ‘കാടുണരുന്നു' എന്ന മലയാളം സിനിമയുമാണ്‌ ഒരുക്കിയത്‌. മന്ദംപുള്ളിയിലും കൊല്ലാട്ടിലുമാണ്‌ ചിത്രീകരണം. സംവിധാനം: അധ്യാപകനായ ശശികുമാർ കോട്ടായി. കോ–-ഓർഡിനേഷൻ: പ്രധാനാധ്യാപകനായ വി കൃഷ്ണാനന്ദൻ മാസ്റ്റർ. കാമറ: അമൽ, എഡിറ്റിങ്: റിനീഷ്. സഹസംവിധാനം: ടി രമ്യ, എച്ച് ഫസീല, വി മന്യ. പ്രൊഡക്‌ഷൻ കൺട്രോളർ: കെ മനോജ്, എം സൗമ്യ. ഗതാഗതം: മൻസൂർ അലി. 30ന് വൈകിട്ട് നടക്കുന്ന ‘പ്രതിഭാസംഗമത്തിൽ ' സിനിമ പ്രകാശിപ്പിക്കും. പൂർവവിദ്യാർഥികളെ ആദരിക്കുന്ന പരിപാടി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top