22 December Sunday

കുഴൽപ്പണ സംഘത്തെ കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
വാളയാർ
കുഴൽപ്പണ സംഘത്തെ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് പനങ്കാട് സ്വദേശി ഷൈജുവാണ് (ഷിജു–-32) അറസ്റ്റിലായത്. ഒരാഴ്ചമുമ്പ്‌ പാലക്കാട്ടുനിന്ന്‌ സൗത്ത് പൊലീസ് 80 ലക്ഷം രൂപയുമായി കാർ യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ആ കാർ ദേശീയപാത പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപം തടഞ്ഞ് പണം തട്ടാൻ ഷൈജു ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ കാർ ആക്രമണസംഘത്തെ വെട്ടിച്ച്‌ പാലക്കാട് നഗരത്തിലെത്തുകയും പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു. സംഭവത്തിനുശേഷം മുങ്ങാൻ ശ്രമിച്ച ഷൈജുവിനെ വാളയാർ ഇൻസ്‌പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ അറസ്റ്റ്‌ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും വിവരം ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top