26 December Thursday

സമന്വയ എം എസ് കുമാർ പുരസ്കാരം 
ടി പി വേണുഗോപാലന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കൂറ്റനാട്
ഞാങ്ങാട്ടിരി മാട്ടായ സമന്വയ എം എസ് കുമാർ പുരസ്കാരം  മന്ത്രി എം ബി രാജേഷ് ടി പി വേണുഗോപാലന്‌ സമ്മാനിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ജയ അധ്യക്ഷയായി. അവാർഡിനർഹമായ "തുന്നൽക്കാരൻ' ചെറുകഥാസമാഹാരം ഡോ. സി പി ചിത്രഭാനു പരിചയപ്പെടുത്തി. 

ടി കെ നാരായണദാസ് എം എസ് കുമാർ അനുസ്മരണം നടത്തി. ടി പി വേണുഗോപാലൻ, ആര്യൻ ടി കണ്ണനൂർ, ടി വി എം അലി, എ കൃഷ്ണകുമാർ, വി അനിരുദ്ധൻ, കലാമണ്ഡലം ചന്ദ്രൻ, എം എസ് ദിലീപ്, കെ ജനാർദനൻ, എം ഉമാശങ്കർ, കെ രമണി, ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top