26 December Thursday
കേരള എന്‍ജിഒ കലോത്സവം

സിവില്‍ സ്റ്റേഷന്‍ ഏരിയ ചാമ്പ്യന്മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
പാലക്കാട്
കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച ജില്ലാ കലോത്സവം "സർഗോത്സവ് 2023'ൽ 51 പോയിന്റോടെ സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 40 പോയിന്റ് നേടിയ ഫോർട്ട്‌ ഏരിയ രണ്ടാം സ്ഥാനവും 34 പോയിന്റ് നേടിയ മണ്ണാർക്കാട് ഏരിയ മൂന്നാം സ്ഥാനവും നേടി. ഫോർട്ട്‌ ഏരിയയിലെ ജെറിൻ നൗഷാദ് വനിതാവിഭാഗത്തിലും ചിറ്റൂർ ഏരിയയിലെ എം എ അബ്ദുൽ വാഹിദ് പുരുഷവിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.
നാടൻപാട്ട് കലാകാരൻ പ്രണവം ശശി  കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, എസ് കൃഷ്ണനുണ്ണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മഹേഷ്, മേരി സിൽവർസ്റ്റർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച എസ് ഷിയാദിനെ അനുമോദിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ നിർ‍വഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top