26 December Thursday

അട്ടപ്പാടി‘കാർത്തുമ്പി'ക്ക്‌ കൊച്ചി കപ്പൽശാലയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
അഗളി
അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണ യൂണിറ്റിന് കൊച്ചിൻ ഷിപ്പിയാർഡിന്റെ സിഎസ്‌ആർ സഹായവും. അട്ടപ്പാടിയിലെ ഗിരിവർഗ വനിതകളുടെ സ്വയം തൊഴിൽ പദ്ധതിയായ കാർത്തുമ്പി കുടനിർമാണ യൂണിറ്റിനാണ്‌ 10 ലക്ഷം രൂപ അനുവദിച്ചത്‌.
 ഇതിന്റെ ധാരണപത്രം കൊച്ചി കപ്പൽശാല സിഎസ്ആർ വിഭാഗം മേധാവി പി എൻ സമ്പത്കുമാറും അട്ടപ്പാടിയിലെ സന്നദ്ധ സംഘടനയായ തമ്പിന്റെ പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദും ചേർന്ന് ഒപ്പുവച്ചു. 
തമ്പ് പ്രതിനിധി കെ എ രാമു, കൊച്ചി കപ്പൽശാല അസിസ്റ്റന്റ്‌ ജനറൽ മാനേജർ ബിന്ദു കൃഷ്ണ, സിഎസ്ആർ മാനേജർമാരായ പി എസ് ശശീന്ദ്രദാസ്, എ കെ യൂസഫ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top