23 December Monday

ഫോർട്ട്‌ കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ സീസൺ 4

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
പാലക്കാട്‌
ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിക്കുന്ന ഫോർട്ട്‌ കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ സീസൺ– നാല്‌ ഡിസംബർ 14 മുതൽ 29 വരെ കോട്ടമൈതാനത്ത്‌ നടക്കും. ഐപിഎൽ മാതൃകയിൽ നടത്തുന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുക്കും.
 കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ലേലം 25ന്‌ വൈകിട്ട്‌ ആറിന്‌ കോട്ടമൈതാനത്ത്‌ നടക്കും. ജില്ലയിലെ ക്രിക്കറ്റ്‌ കളികാർക്ക്‌ മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടൂർണമെന്റ്‌ സംഘടിപ്പിക്കുന്നത്‌. 240 കളിക്കാർ ലേലത്തിൽ പങ്കെടുക്കാൻ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഒരുടീമിന്‌ കുറഞ്ഞത്‌ 16 പേരെ വിളിച്ചെടുക്കാം. 20,000 രൂപയാണ്‌ എൻട്രി ഫീസ്‌. 26, 27 തീയതികളിൽ ക്വാർട്ടർ ഫൈനലും, 28ന്‌ സെമി ഫൈനലും, 29ന്‌ ഫൈനലും നടക്കും. വ്യക്തിഗത അവാർഡുകളും വിജയികൾക്ക്‌ പ്രൈസ്‌ മണിയും നൽകും.
അസോസിയേഷൻ ഭാരവാഹികളായ ആർ രാധാകൃഷ്‌ണൻ, ടി അജിത്‌കുമാർ, പി ചന്ദ്രശേഖരൻ, എ സിയാവുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top