പാലക്കാട്
കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ അവഗണിച്ചതോടെ സ്‌റ്റേഷനുകളിൽ തിരക്കേറി. ഞായർ പകൽ പാലക്കാട് ജങ്ഷനിൽ ടിക്കറ്റിനായി നീണ്ട നിരയായിരുന്നു. ക്രിസ്‌മസിനോട് അടുത്ത ഞായറാഴ്‌ച ആയതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ളവരെക്കൊണ്ട് സ്‌റ്റേഷൻ നിറഞ്ഞു.
ട്രെയിനുകളുടെ റിസർവേഷൻ വെയ്‌റ്റിങ് ലിസ്‌റ്റുകൾ ഇരുന്നൂറും പിന്നിട്ട് ക്ഷമാപണം നടത്തുന്ന സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് അവധിക്കെത്താൻ കാത്തിരിക്കുന്നവർ മാത്രമല്ല, സംസ്ഥാനത്തിനകത്തുതന്നെയുള്ള യാത്രക്കാർക്കും ദുരിതം തന്നെ.
ശബരിമല സീസൺ തിരക്കുമുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനിയും തിരക്ക് വർധിക്കും. ടിക്കറ്റ് കിട്ടാത്തതിനാൽ തത്‌ക്കാൽ, പ്രീമിയം തത്‌ക്കാൽ ടിക്കറ്റുകളിലാണ് യാത്രക്കാരുടെ പ്രതീക്ഷ. സ്‌കൂൾ അടച്ച വെള്ളിയാഴ്‌ചയും തൊട്ടടുത്ത ദിവസവും തത്‌ക്കാൽ ടിക്കറ്റുകൾ മിനിറ്റുകൾക്കകം തീർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..