23 December Monday

മണ്ണാർക്കാട് ഉപജില്ല ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

 

പാലക്കാട്‌
കെഎസ്‌ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ മണ്ണാർക്കാട് ഉപജില്ല ജേതാക്കളായി. കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി അജില അധ്യക്ഷയായി. പരിസ്ഥിതി പ്രവർത്തക നൈന ഫെബിൻ മുഖ്യാതിഥിയായി. 
കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതിയംഗം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എൽ ഉമാമഹേശ്വരി, എം ഗീത, സ്വാഗതസംഘം ചെയർമാൻ കെ കെ രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ സ്വാഗതവും എം എ അജിത് നന്ദിയും പറഞ്ഞു. 142 പോയിന്റ് നേടിയാണ്‌ മണ്ണാർക്കാട് ഉപജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയത്‌. 96 പോയിന്റ്‌ നേടി തൃത്താല ഉപജില്ല രണ്ടാംസ്ഥാനവും 62 പോയിന്റ്‌ നേടി ആലത്തൂർ ഉപജില്ല മൂന്നാംസ്ഥാനവും നേടി. 12 ഉപജില്ലകളിൽനിന്നും അട്ടപ്പാടി ഏരിയയിൽനിന്നുമുള്ള 500 മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്ക്‌ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ സമ്മാനവിതരണം നടത്തി. പനയംപാടം അപകടത്തെത്തുടർന്ന്‌ നീട്ടിവച്ച കലോത്സവമാണ്‌ ഇപ്പോൾ നടന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top