23 December Monday

കേന്ദ്ര ബജറ്റിനെതിരെ യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കേന്ദ്ര ബജറ്റിലെ കേരള, യുവജന വിരുദ്ധതയ്‌ക്കെതിരെ ഡിവൈഎഫ്ഐ 
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടത്തിയ പ്രകടനം

പാലക്കാട്‌
കേരള വിരുദ്ധ–- യുവജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന്‌ തുടങ്ങിയ മാർച്ച്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ്‌ കിഷോർ, എം എ ജിതിൻരാജ്, ഷൈജു എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം രൺദീഷ് സ്വാഗതവും ബ്ലോക്ക്  സെക്രട്ടറി ആർ ഷനോജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top