23 December Monday

ക്യാപ്‌റ്റൻ ലക്ഷ്‌മിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പാലക്കാട്‌
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ക്യാപ്‌റ്റൻ ലക്ഷ്‌മി അനുസ്‌മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ ഓമന അധ്യക്ഷയായി. ട്രഷറർ എൻ സരിത, വി എൻ ഷീജ എന്നിവർ സംസാരിച്ചു. ജോയിന്റ്‌ സെക്രട്ടറിമാരായ കെ കെ ഗൗരി സ്വാഗതവും കെ പി വസന്ത നന്ദിയും പറഞ്ഞു. 
സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച്‌  ജില്ലാ ആയുർവേദ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. റിനീഷയും ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി യോഗ വിഭാഗം ഡോ. അർച്ചനയും ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top