22 December Sunday

ഇരുട്ടിലായി 
ടൗൺ റെയിൽവേ മേൽപ്പാലം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പാലക്കാട് 
തെരുവ് വിളക്കുകൾ ഒന്നുപോലും കത്താതെ ഇരുട്ടിലായി ടൗൺ റെയിൽവേ മേൽപ്പാലം.  താരേക്കാട് ഭാഗത്തുനിന്നും ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും ബിഒസി റോഡിൽ നിന്നും മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകൾ നഗരസഭയുടെതാണ്‌. ഇവിടെയല്ലാം തെരുവ് വിളക്കുകളുണ്ടെങ്കിലും ഒരെണ്ണം പോലും കത്തുന്നില്ല. പാലത്തിന്‌ മുകളിലെത്തിയാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചവും ലഭിക്കില്ല. ഇതുകാരണം നിരവധി അപകടങ്ങളാണ്‌ ഇവിടെയുണ്ടാവുന്നത്‌. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.  ഇവിടെ തെരുവ്‌ വിളക്കുകൾ ഉടൻ കത്തിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top