പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി മലമ്പുഴയിലെ ജില്ലാ മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിനുമുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് സുൽഫിക്കർ അലി അധ്യക്ഷനായി. ഇ എം അബ്ദുൾ നാസർ, ജില്ലാ സെക്രട്ടറി എ സമീർഖാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സെയ്‌തുപ്പ, എൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്സ്യഅനുബന്ധ തൊഴിലാളികൾക്ക് പരിഷ്‌കരിച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പാക്കുക, മത്സ്യമാർക്കറ്റുകൾ ആധുനികവൽക്കരിക്കുക, മത്സ്യത്തിൽ മായം ചേർക്കുന്നത് ഉറവിടത്തിൽതന്നെ തടയുക, മത്സ്യ –- വിപണന –- സംസ്‌കരണ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..