പാലക്കാട്
മീങ്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാലും മൂലത്തറയിൽനിന്ന് മീങ്കരയിലേക്ക് വെള്ളം എത്തുന്നത് തുടരുന്നതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മീങ്കര അണക്കെട്ടിന്റെ ജലനിരപ്പ് ചൊവ്വ രാവിലെ എട്ടിന് രണ്ടാംപ്രളയ മുന്നറിയിപ്പ് നിലയായ +155.36 മീറ്റർ പിന്നിട്ട് +155.48 മീറ്ററിൽ എത്തിയിട്ടുണ്ട്.
മീങ്കര അണക്കെട്ടിൽനിന്ന് ചുള്ളിയാർ അണക്കെട്ടിലേക്കുള്ള ഫീഡർ കനാൽ വഴി ചുള്ളിയാറിലേക്ക് വെള്ളം ഒഴുക്കി നിയന്ത്രിക്കുന്നുണ്ട്. ആളിയാർ ഡാം ജലനിരപ്പ് 1045 അടിയിലേക്കെത്തി. സംഭരണശേഷിയായ 1050 അടിയിലേക്കടുക്കുന്ന സാഹചര്യത്തിൽ മഴ തുടർന്നാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..