22 December Sunday

റെയിൽവേയെ കുറ്റവിചാരണ ചെയ്‌ത്‌ സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽവേ കുറ്റവിചാരണ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്
റെയിൽവേ പാലക്കാട്‌ ഡിവിഷൻ ഇല്ലാതാക്കുന്നതിനെതിരെ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ റെയിൽവേയെ കുറ്റവിചാരണ ചെയ്തു. നൂറുകണക്കിനുപേർ അണിനിരന്ന് പ്രകടനമായി റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ശേഷം ഒലവക്കോട്‌ ജങ്‌ഷനിൽ കുറ്റവിചാരണ നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, ടി കെ അച്യുതൻ, എസ് ബി രാജു, എം പത്മിനി, ജില്ലാ ട്രഷറർ ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു. 
പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാനുള്ള റെയിൽവേയുടെ ശ്രമം ഉപേക്ഷിക്കണമെന്ന്‌ തൊഴിലാളികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top