പാലക്കാട്
ദേശാഭിമാനി പത്രപ്രചാരണത്തിന് അഴീക്കോടൻ രക്തസാക്ഷി ദിനമായ തിങ്കളാഴ്‌ച തുടക്കമായി. ഒക്ടോബർ 20ന് സി എച്ച് കണാരൻ ദിനംവരെ നീളുന്ന പ്രചാരണത്തിൽ ജില്ലയിലെ ഒന്നാമത്തെ പത്രമാക്കി ദേശാഭിമാനിയെ വളർത്താനുള്ള പ്രവർത്തനങ്ങളാണ് സിപിഐ എം നേതൃത്വത്തിൽ നടക്കുക. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ചിറ്റൂരിൽ പ്രചാരണത്തിന് തുടക്കംകുറിച്ചു.
ചിറ്റൂർ ഗവ. സർവന്റ്സ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും സംഘം സെക്രട്ടറി ഗിരിജാവല്ലഭനിൽനിന്ന് ഏറ്റുവാങ്ങി. സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ലോക്കൽ സെക്രട്ടറി എച്ച് ജെയിൻ എന്നിവർ പങ്കെടുത്തു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ കടമ്പഴിപ്പുറത്ത് ക്യാമ്പയിനിൽ പങ്കെടുത്തു. കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണനിൽനിന്ന് വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി.
ടൗൺ ബ്രാഞ്ച് സെക്രട്ടറി വി സുനിൽകുമാർ, എ പി രാജൻ, കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി സി രമേഷ് എന്നിവർ പങ്കെടുത്തു.
വാർഷിക വരിസംഖ്യ പുതുക്കിയും പുതിയ വരിക്കാരെ ചേർത്തും പത്രം കൂടുതൽ ജനകീയമാക്കാൻ സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളിലും സ്ഥാപനങ്ങളിലും കയറി പത്രപ്രചാരണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..