23 December Monday
11 കാരിക്ക്‌ പീഡനം

പ്രതിക്ക് 7 വർഷം 
കഠിനതടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
പാലക്കാട് 
പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഴുവർഷം കഠിനതടവും 7,000 രൂപ പിഴയും ശിക്ഷ. വണ്ണാമട കരടിപ്പാറ കാളിമുത്തു(43)വിനെയാണ്‌ ശിക്ഷിച്ചത്‌. പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് (പോക്സോ) ആർ വിനായക റാവുവാണ്‌ ശിക്ഷ വിധിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഒമ്പതുമാസം അധിക തടവ്‌ അനുഭവിക്കണം. 2014 ഏപ്രിലിൽ പെൺകുട്ടിയെ വീട്ടിൽവച്ചും 2017 സെപ്‌തംബറിൽ മൂലക്കടയിൽവച്ചും പീഡിപ്പിച്ചെന്നാണ് കേസ്‌. മീനാക്ഷിപുരം പൊലീസ്‌ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എൻ ഷീജ ഹാജരായി. എഎസ്ഐ സറീന പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top