22 December Sunday
5 വയസ്സുകാരിക്ക്‌ പീഡനം

77 കാരന്‌ ഇരട്ട ജീവപര്യന്തവും 38 വർഷം അധിക തടവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
പാലക്കാട്‌
കർണാടക സ്വദേശിയായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തം കഠിന തടവും കൂടാതെ 38 വർഷം അധിക തടവും 1,75,000 രൂപ പിഴയും ശിക്ഷ. എരുത്തിയാമ്പതി തരകൻ കളം വില്ലൂന്നിയിൽ കെ കെ കന്തസ്വാമി (77) യെയാണ്‌ ശിക്ഷിച്ചത്‌. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ്‌ ശിക്ഷ വിധിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 2023 ഡിസംബർ 26ന്‌ രാത്രി നടുപ്പുണി ചെക്ക് പോസ്റ്റിന്‌ മുൻവശത്തെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുകൊണ്ടുപോയി സമീപത്തുള്ള കുറ്റിക്കാട്ടിൽവച്ച് പീഡിപ്പിക്കുകയും ഗുരുതര ശാരീരികക്ഷതം ഏൽപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി.  കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ എസ്‌സിപിഒ നൗഷാദ്, ലൈസൻ ഓഫീസർ എഎസ്ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top