22 December Sunday

ഐഐടിയിൽ പേയ്‌ൽ ബ്ലൂ ഡോട്ട് പ്രഭാഷണ പരമ്പര നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

 

പാലക്കാട് 
ഐഐടിയിൽ എട്ടാമത് പേയ്‌ൽ ബ്ലൂ ഡോട്ട് പൊതുപ്രഭാഷണ പരമ്പര വെള്ളിയാഴ്‌ച. വൈകിട്ട് നാലിന് അ​ഗോര ഓഡിറ്റോറിയത്തിൽ ഇലക്‌ട്രിക്കൽ കമ്യൂണിക്കേഷൻ എൻജിനിയറിങ് പ്രൊഫസർ റോബർട്ട് ബോഷ്, സെന്റർ ഫോർ സൈബർ ഫിസിക്കൽ സിസ്റ്റം അസോസിയറ്റ് ഫാക്കൽറ്റി പ്രൊഫ. രാജേഷ് സുന്ദരേശൻ എന്നിവർ സംസാരിക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.
 പാലക്കാട് ​ഗവ. എൻജിനിയറിങ് കോളേജ് ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാ​ഗം, പാലക്കാട് ​ഗവ. മോയൻ മോഡൽ ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ജില്ലാ പബ്ലിക് ലൈബ്രറി എന്നിവ ചേർന്നാണ് പരമ്പര സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top