24 December Tuesday

ലോറി ബുക്കിങ്‌ ഓഫീസ് ജീവനക്കാരനെ മർദിച്ച കേസിൽ 4 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

 

പുതുശേരി
കൽമണ്ഡപം വടക്കുമുറിയിലെ ലോറി ബുക്കിങ് ഓഫീസിലെ ജീവനക്കാരനും ഡ്രൈവറുമായ ജൈനിമേട് സ്വദേശി ഷാജഹാനെ മർദിച്ച കേസിൽ നാലുപേരെ കസബ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. 
കൽമണ്ഡപം വടക്കുമുറി ലാഷിം (24), ടാഗോർ നഗർ മുഹമ്മദ് അലി (24), വടക്കുമുറി ബഷീർ (24), മാങ്കാവ് സ്വദേശി മുഹമ്മദ് ഷാരൂഖ് (25) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ റിമാൻഡ് ചെയ്തു. ഡിസംബർ 21നാണ് പ്രതികൾ ലോറി ബുക്കിങ്‌ ഓഫീസിൽ കയറി ഷാജഹാനെ ആക്രമിച്ചത്. ഷാജഹാൻ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികൾ പാലക്കാട് നോർത്ത്, സൗത്ത്, കസബ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, ലഹരി കേസുകളിലെ പ്രതികളാണ്. 
പാലക്കാട് കസബ പൊലീസ് ഇൻസ്‌പെക്ടർ വി വിജയരാജന്റെ നേതൃത്വത്തിൽ കസബ എസ്ഐമാരായ എച്ച് ഹർഷാദ്, റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബുതാഹിർ, ആർ രാജീദ്, സുനിൽ, സതീഷ്, പ്രശോഭ്, മാർട്ടിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top