24 December Tuesday

കുവൈത്ത്‌ കല ട്രസ്റ്റ്‌ പുരസ്‌കാരം 28ന്‌ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
പാലക്കാട്‌
കുവൈത്ത്‌ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല-) കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്‌ ഞായറാഴ്ച സമ്മാനിക്കും. മാധ്യമ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന്‌ സ്വാഗതസംഘം ചെയർമാൻ ഇ എൻ സുരേഷ്‌ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പകൽ മൂന്നിന്‌ പാലക്കാട്‌ സൂര്യരശ്‌മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്. പുരസ്‌കാരം സമ്മാനിക്കുന്നതിനൊപ്പം 14 ജില്ലകളിലും എസ്‌എസ്‌എൽസിക്ക്‌ ഉന്നതവിജയം നേടിയ 70 വിദ്യാർഥികൾക്ക് 7,500 രൂപയുടെ എൻഡോവ്മെന്റും ഷീൽഡും നൽകും. 
കല ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങളുടെ ഭാഗമായി കലാ സാഹിത്യ- സാംസ്‌കാരിക സാമൂഹ്യ മേഖലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കാണ് -ട്രസ്റ്റ് അവാർഡ് നൽകുന്നത്. സ്വാഗതസംഘം കൺവീനർ അനൂപ്‌ മങ്ങാട്ട്, ട്രസ്‌റ്റ്‌ സെക്രട്ടറി കെ കെ സുദർശനൻ, ട്രസ്‌റ്റ്‌ അംഗം ചന്ദ്രമോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top