27 December Friday

സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

പാലക്കാട് റൈഫിൾ ക്ലബ്ബിൽ നടക്കുന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ് സെെറ്റ് റൈഫിൾ വിഭാഗം 
മത്സരത്തിൽനിന്ന് ഫോട്ടോ: ദേശാഭിമാനി

പാലക്കാട് 
അമ്പത്താറാമത്‌ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്‌ ബുധനാഴ്ച പാലക്കാട് ചന്ദ്രനഗർ റൈഫിൾ ക്ലബ്ബിൽ തുടക്കമായി. 28വരെയാണ്‌ മത്സരം. റൈഫിൾ, പിസ്റ്റൾ എന്നിവയിൽ 50, 25, 10  മീറ്റർ ഇനങ്ങളിലായി ൬൫൦ പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. സബ് യൂത്ത് (16 വയസ്സിൽ താഴെ), യൂത്ത് (18 വയസ്സിൽ താഴെ), ജൂനിയർ (21 വയസ്സിൽ താഴെ ), മാസ്റ്റേഴ്സ് (21 –--45), സീനിയർ മാസ്റ്റേഴ്സ് (45–--60) സൂപ്പർ മാസ്റ്റേഴ്സ് (൬൦–--൭൦) കാറ്റഗറിയിലാണ് മത്സരങ്ങൾ. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ആദ്യ വെടിയുതിർത്ത്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഷൂട്ടിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ. വി സി ജെയിംസ്, ജില്ലാ സെക്രട്ടറി വി നവീൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ സീനിയർ ഷൂട്ടർമാരായ മുരളീധരൻ, തനിമ രാജേഷ് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ജില്ലയിൽനിന്ന്‌ ചന്ദ്രനഗർ റൈഫിൾ ക്ലബ്ബിൽ പരിശീലനം നേടിയ 125 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ലെനു കണ്ണൻ ആണ് പരിശീലകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top