05 November Tuesday

കെഎസ്‌ടിഎ മാർച്ചും 
ധർണയും 27ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
പാലക്കാട്‌
കെഎസ്‌ടിഎ നേതൃത്വത്തിൽ 27ന്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
രാവിലെ പത്തിന്‌ പാലക്കാട്‌ വിക്‌ടോറിയ കോളേജിന്‌ സമീപത്തെ ഇൻഡോർ സ്‌റ്റേഡിയത്തിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനം സ്‌റ്റേഡിയം ബസ്‌സ്‌റ്റാൻഡിലെത്തും. തുടർന്ന്‌ നടക്കുന്ന ധർണ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്‌ മുഖ്യപ്രഭാഷണം നടത്തും. 
ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ കലണ്ടർ ശാസ്‌ത്രീയമായി പുനക്രമീകരിക്കുക, സ്‌കൂൾ ഉച്ചഭക്ഷണത്തുക കാലോചിതമായി വർധിപ്പിക്കുക, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.
 5000 അധ്യാപകർ മാർച്ചിൽ പങ്കെടുക്കുമെന്ന്‌ കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, പ്രസിഡന്റ്‌ കെ അജില, ജോയിന്റ്‌ സെക്രട്ടറി വിജയം, കെ ജയപ്രകാശ്‌, കെ എൻ കൃഷ്‌ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top