22 December Sunday
പന്നിക്കെണി

തോട്ടംതൊഴിലാളി 
ഷോക്കേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

തോട്ടം തൊഴിലാളി ശിവദാസൻ ഷോക്കേറ്റ് മരിച്ച കള്ളിയമ്പാറയിലെ ഇഞ്ചിക്കൃഷിയിടം കെഎസ്ഇബി ഉദ്യോഗസ്ഥർ 
പരിശോധിക്കുന്നു

 കൊല്ലങ്കോട്

മുതലമട കള്ളിയമ്പാറയിൽ പന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് തോട്ടംതൊഴിലാളി മരിച്ചു. തൃശൂർ മാന്ദാമംഗലം വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ കൊളത്താപ്പിള്ളി വേലായുധൻ മകൻ ശിവദാസൻ (56) ആണ്‌ മരിച്ചത്‌. ഇഞ്ചിക്കൃഷിക്കായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്ത് വ്യാഴം പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്‌. ഇവിടെ താമസിച്ച് ജോലി ചെയ്യുന്നയാളാണ് ശിവദാസൻ. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ്‌ ശിവദാസനെ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു.  സംസ്കാരം നടത്തി.ഭാര്യ: ബിന്ദു. മക്കൾ: വിനീത, വിപിൻ, കൃഷ്ണജ, കൃഷ്ണേന്ദു. മരുമകൻ: പ്രതീഷ്.
കൊല്ലങ്കോട് പൊലീസ് കേസെടുത്തു. കെഎസ്‌ഇബി എക്സിക്യൂട്ടീവ്‌ എൻജിനിയർ എം വി ദിവ്യപ്രഭ, അസിസ്റ്റന്റ്‌ എൻജിനിയർ ഇ സി ഉദയകുമാർ, സബ് എൻജിനിയർ എ ഷേയ്ക്ക് മുസ്തഫ എന്നിവർ സ്ഥലത്ത്‌ പരിശോധന നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top