28 December Saturday

ജീവനക്കാരുടെ സമരം 15–-ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിക്കുന്ന സമരം 14–-ാം ദിനം എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
എസ്‌എസ്‌കെയിലേക്ക്‌ സെക്രട്ടറിയറ്റിൽനിന്ന്‌ നേരിട്ട് നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയനും കെജിഒഎയും നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്‌. വ്യാഴാഴ്‌ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദ് ഉദ്ഘാടനം ചെയ്തു. 
കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്റ്‌ ഹരിദാസൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം പി രഘു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ സജിത്, ജി സുധാകരൻ, കെ പരമേശ്വരി, പി കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top