പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് കായിക അധ്യാപക സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചു. സംയുക്ത കായിക അധ്യാപക സംഘടന സംസ്ഥാന ചെയർമാൻ അബ്ദുൽ ഗഫൂർ ഉദ്‌ഘാടനം ചെയ്‌തു. കെപിഎസ്‌പിഇടിഎ ജില്ലാ പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷനായി. എം എൻ വിനോദ്, കെ സുമേഷ്‌കുമാർ, എം വിനോദ്കുമാർ, ടി എം സ്വാലിഹ്, വി സുരേഷ്, ബിജുമോൻ, എ ശശീന്ദ്രൻ, ജോഷി മോഹൻദാസ്, വാസുദേവൻ, സെബി അലക്സ്, ടി വി സുജയ്, നന്ദഗോപാലൻ, വിപിൻ ശങ്കർ, ആർ ഷിനു, മുഹമ്മദ് ഖലീഫ, രുഗ്മിണി, സൗമ്യ മാത്യു, സെബാസ്റ്റ്യൻ, പി ജി മനോജ്, സുധീഷ്‌കുമാർ, എൻ രതീഷ്, സിജിൻ എന്നിവർ സംസാരിച്ചു. ഡിപിഇടിഎ ജില്ലാ പ്രസിഡന്റ് കെ കൃഷ്‌ണദാസൻ സ്വാഗതവും കെപിഎസ്‌പിഇടിഎ ജില്ലാ സെക്രട്ടറി സി പ്രസാദ് നന്ദിയും പറഞ്ഞു.
കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, തസ്‌തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക, ജനറൽ അധ്യാപകരായി പരിഗണിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, കെഇആർ കാലോചിതമായി പരിഷ്കരിക്കുക, സ്‌കൂളുകളിൽ പ്രീ -പ്രൈമറി, പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ കായികാധ്യാപക തസ്‌തിക സൃഷ്‌ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..