19 November Tuesday

നെല്ലിയാമ്പതി യാത്ര: നിയന്ത്രണം നീക്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
കൊല്ലങ്കോട് 
ഉരുൾപൊട്ടലിൽ തകർന്ന ചുരംപാതയിലെ തടസ്സങ്ങൾ നീക്കിയതോടെ നെല്ലിയാമ്പതി റോഡിൽ ഏർപ്പടുത്തിയ നിയന്ത്രണം നീക്കി. 
റോഡിലേക്ക് തള്ളിനിൽക്കുന്ന വലിയ പാറക്കൂട്ടങ്ങൾ പൊട്ടിച്ചും പാതയിലുള്ള മണ്ണുനീക്കിയും വലിയവാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 
ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. 29 ദിവസമായി ഗതാഗതം അനുവദിച്ചിരുന്നില്ല. ജൂലൈ 29നുണ്ടായ ശക്തമായ മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയും 26 ഇടങ്ങളിൽ മണ്ണും മരങ്ങളും വീണുമാണ്‌ ഗതാഗതം പൂർണമായും മുടങ്ങിയത്‌. അഞ്ചുദിവസത്തിനുശേഷം ചെറുവാഹനങ്ങൾക്കായി ഒറ്റവരിഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി സർവീസ് ആരംഭിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top