19 December Thursday

കർഷകസംഘം ഡിഎഫ്‌ഒ ഓഫീസ്‌ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
പാലക്കാട്‌
കേരള കർഷകസംഘം നേതൃത്വത്തിൽ ബുധനാഴ്‌ച ഡിഎഫ്‌ഒ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തും. രാവിലെ 10ന്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഒലവക്കോട്‌ –-ധോണി റോഡിലെ ഹേമാംബിക നഗറിൽ രാവിലെ 9.30ന്‌ മുഴുവൻ പ്രവർത്തകരും എത്തിച്ചേരണമെന്ന്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്നത്‌ തടയാൻ കേന്ദ്ര സർക്കാർ വനം–-വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട്‌ അഖിലേന്ത്യ കിസാൻസഭ ബുധനാഴ്‌ച നടത്തുന്ന പാർലമെന്റ്‌ മാർച്ചിനോടനുബന്ധിച്ചാണ്‌ പ്രക്ഷോഭം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top