പാലക്കാട്
ജില്ലാ ആശുപത്രിക്കുമുന്നിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമായി. ആശുപത്രിക്ക് സമീപത്ത് സീബ്രാലൈൻ വരച്ചിട്ടുണ്ടെങ്കിലും പകുതിയും മാഞ്ഞ നിലയിലാണ്. തിരക്കേറിയ റോഡിൽ ആശുപത്രിയിലേക്ക് എത്തുന്നവർക്കും പുറത്തേക്ക് വരുന്നവർക്കും റോഡ് മുറിച്ച് കടക്കാൻ മിനിറ്റുകളോളം കാത്തുനിൽക്കണം.
പുതിയ കെട്ടിടം നിർമാണത്തിന്റെ ഭാഗമായി ആശുപത്രിക്ക് പിൻവശത്തുണ്ടായിരുന്ന കാന്റീൻ പൊളിച്ചുമാറ്റിയതിനാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും ചായയുമെല്ലാം വാങ്ങണമെങ്കിൽ റോഡിനപ്പുറത്തുള്ള കടകളിലേക്ക് വരണം. ടൗൺഹാൾ റോഡ്, സുൽത്താൻപേട്ട, റോബിൻസൺ റോഡ്, പാളയപ്പേട്ട ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് അഞ്ചുവിളക്ക് സുൽത്താൻപേട്ട ഭാഗങ്ങളിലേക്ക് പോകാനുള്ള പ്രധാന റോഡാണ് കോർട്ട് റോഡ്. അതിനാൽ ആശുപത്രിക്ക് മുന്നിൽ എപ്പോഴും വാഹനത്തിരക്കേറെയാണ്.
റോഡിന് ഇരുവശത്തുമുള്ള അനധികൃത വാഹന പാർക്കിങ് കാൽനടയാത്രക്കാർക്കും രോഗികൾക്കും ദുരിതം തീർക്കുന്നുണ്ട്. കാൽനട മേൽപ്പാലം നിർമിച്ചാൽ ഇതിന് പരിഹാരം കാണാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..