പാലക്കാട്
ഓണസദ്യ ഗംഭീരമാക്കാൻ കുടുംബശ്രീ ‘ഫ്രഷ്‌ബൈറ്റ്‌സ്’ ചിപ്‌സും ശർക്കര വരട്ടിയും. ജില്ലയിലെ 14 യൂണിറ്റുകളിൽ വെളിച്ചെണ്ണയിൽ വറുത്ത ചിപ്‌സും ശർക്കര വരട്ടിയും ഉണ്ടാക്കുന്നു. 50 കിലോയിലേറെ വരുന്ന 100 ഗ്രാമിന്റെയും 250 ഗ്രാമിന്റെയും 12,000 പാക്കറ്റുകളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്. പിന്നീട് ആവശ്യത്തിനനുസരിച്ച് കൂടുതൽ ഒരുക്കും.
കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-ലിഫ്റ്റ്) പദ്ധതി വഴിയാണ് ഇവ വിപണിയിലെത്തിക്കുക. ഫ്രഷ് ബൈറ്റ്‌സിനായി പാലക്കാട് കുടുംബശ്രീ ചിപ്‌സ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് ക്ലസ്‌റ്റർ ജില്ലാതലത്തിൽ രൂപീകരിച്ചു. ആവശ്യമായ സാധനങ്ങൾ യൂണിറ്റുകൾക്കായി ഒരുമിച്ച് വാങ്ങുന്നതും വിലനിർണയം ഉൾപ്പെടെയുള്ളവ ചെയ്യുന്നതും ക്ലസ്‌റ്ററാണ്. പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള സഹായം കുടുംബശ്രീയിൽനിന്ന് ലഭ്യമാക്കി. അടുത്ത ഓണമാകുമ്പോഴേക്കും ജില്ലകളിലെ ക്ലസ്‌റ്ററുകൾ കൺസോർഷ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.
നൂറു ഗ്രാമിന്റെ പാക്കറ്റിന് 40 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില. പരമാവധി എല്ലായിടത്തും സാധനങ്ങൾ എത്തിക്കും. മികച്ച ഗുണമേന്മയും പാക്കിങ്ങും ഫ്രഷ്‌ബൈറ്റ്‌സിന്റെ പ്രത്യേകതയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..