24 December Tuesday
ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു

20 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു

 ആലത്തൂർ

ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ 20 പേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന സ്വകാര്യ ബസും കോട്ടയത്തേക്ക് റബർ പാലുമായി പോകുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചത്‌. ചിറ്റിലഞ്ചേരി നീലിച്ചിറ വളവിൽ ബുധൻ പകൽ 3.30നാണ് അപകടം.
ക്യാബിനില്‍ കുടുങ്ങിയ ലോറി ഡ്രൈവർ പൊന്‍കുന്നം തോണിയില്‍പറമ്പ് അനന്തു (30)വിനെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്യാബിൻ പൊളിച്ചാണ്‌ പുറത്തെുടുത്തത്‌. സ്റ്റിയറിങ്ങിന് താഴെയായി കാല്‍ കുടുങ്ങിയതോടെ ആലത്തൂരില്‍നിന്ന് അഗ്നി രക്ഷാസേന എത്തി ക്യാബിൻ പൊളിച്ചുമാറ്റുകയായിരുന്നു. ഉടന്‍ നെന്മാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന്‌ മംഗലം –-ഗോവിന്ദാപുരം റോഡിൽ ഗതാഗതം പൂര്‍ണമായും മുടങ്ങി. രാത്രി ഏഴോടെ അപകട സ്ഥലത്തുനിന്ന് ഇരുവാഹനങ്ങളും മാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.
ആലത്തൂർ പോത്തംപാടം സ്വദേശി സാജന്‍ (50), തൃശൂര്‍ സ്വദേശികളായ ബാബു(51), കുട്ടമ്മ(65), ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളായ പാപ്പകുമാര്‍ (38), സന്തോഷ് റാം (37), ചാലക്കുടി സ്വദേശി പ്രിജോ (36), പൊള്ളാച്ചി സ്വദേശിയായ രതനീഷ്(43), പുതുക്കോട് സ്വദേശികളായ വിജയന്‍ (56), സുലോചന (53), പ്രിയ (41), ചിറ്റിലഞ്ചേരി സ്വദേശികളായ ലിന്‍സി (35), ആഞ്‌ജനേയന്‍ (മൂന്ന്), വാള്‍പ്പാറ സ്വദേശികളായ സുഹറ (44), സഫിയ (65), മുഹമ്മദ്(58), അയിലൂര്‍ സ്വദേശി ഷാഹുല്‍ (34), പൊന്‍കുന്നം സ്വദേശി സുജിത് (31), പല്ലാവൂര്‍ സ്വദേശി ആതിര (30), കമലം (55), കരിമ്പാറ സ്വദേശി റസിയ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top