25 December Wednesday
കഞ്ചിക്കോട്‌ സ്‌മാർട്ട്‌ സിറ്റി

ആദ്യമുയരുക 
ഫാർമസ്യൂട്ടിക്കൽ ഫാക്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
പാലക്കാട്‌
കഞ്ചിക്കോട്‌ സ്‌മാർട്ട്‌ സിറ്റിയിൽ ആദ്യ പരിഗണന ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾക്ക്‌. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നിന്റെ 24 ശതമാനം കേരളമാണ്‌ ഉപയോഗിക്കുന്നത്‌. അതിനാൽ വ്യവസായ ഇടനാഴിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയിൽ ഫാർമസ്യൂട്ടിക്കൽ ആൻഡ്‌ മെഡിക്കൽ ഉപകരണ ഫാക്ടറികൾക്കാണ്‌ ഏറ്റവും കൂടുതൽ സ്ഥലം നീക്കിവച്ചിരിക്കുന്നത്‌. 
നിർമാണ മേഖലയ്‌ക്ക്‌ ഉത്തേജനം നൽകുന്ന പദ്ധതികളാണ്‌   ആസൂത്രണം ചെയ്യുന്നത്‌. കഞ്ചിക്കോട്‌ സ്‌മാർട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത പുതുശേരി സെൻട്രലിൽ ആകെ ഭൂമിയുടെ 59.16 ശതമാനം (627.7) ഏക്കർ ആണ്‌ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയേഗിക്കുക. 
ഇതിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കായി 420 ഏക്കർ ഭൂമി മാറ്റിവച്ചിട്ടുണ്ട്‌. സ്‌മാർട്ട്‌ സിറ്റി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന സംസ്ഥാനമായി കേരളം മാറും. കാലത്തിനനുസരിച്ചുള്ള വ്യവസായങ്ങൾക്ക്‌ പരിഗണന നൽകി കൂടുതൽ വരുമാനവും തൊഴിലും സൃഷ്ടിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ നയമാണ്‌ സ്‌മാർട്ട്‌ സിറ്റിയിലൂടെ പ്രാവർത്തികമാക്കുന്നത്‌. 
മാനുഫാക്‌ചറിങ്‌ മേഖലയ്‌ക്ക്‌ കൂടുതൽ ഉത്തേജനം നൽകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വർധനയുണ്ടാകും. പുതുശേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലായി ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങളാണ്‌ വ്യവസായ ഇടനാഴിയുടെ ഭാഗമായി വരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top