22 December Sunday

സിബിഎസ്‌ഇ സ്‌കൂൾ 
ജില്ലാ കലോത്സവത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
പാലക്കാട്‌
സഹോദയ സിബിഎസ്‌ഇ സ്‌കൂൾ ജില്ലാ കലോത്സവം ‘കലാരംഗ്‌ 2024’ന്‌ വ്യാഴാഴ്‌ച ശ്രീകൃഷ്‌ണപുരം സെന്റ്‌ ഡൊമനിക്‌സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ തുടക്കമാകും. 28ന്‌ സമാപിക്കും. 
70 സ്‌കൂളുകളിൽനിന്ന്‌ 139 ഇനങ്ങളിൽ 4,100 കുട്ടികൾ പങ്കെടുക്കും. നാല്‌ വിഭാഗമായി 28 വേദികളിലാണ്‌ മത്സരം. 
26ന്‌ രാവിലെ ഒമ്പതിന്‌ ഡോ. ജോസഫ്‌ പുത്തൻപുരയ്‌ക്കൽ ഉദ്‌ഘാടനം ചെയ്യും. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. 28ന്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപനസമ്മേളനത്തൽ ബോളിവുഡ്‌ സംഗീത സംവിധായകൻ ജോർജ്‌ ജോസഫ്‌ മുഖ്യാതിഥിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top