23 December Monday

14.22 കിലോ കഞ്ചാവുമായി 
ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
പാലക്കാട്
പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 14.22 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശികളായ രഹിദുൽ സേക്ക്, മാണിക് സേക്ക് എന്നിവരാണ് അറസ്‌റ്റിലായത്‌. 
ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ്‌ ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ ഇവർ പിടിയിലായത്‌. ഇരുവരുടേയും ബാഗുകളിൽ നിന്നാണ് ഏഴ്‌ കെട്ടുകളിലായി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഏഴ്‌ ലക്ഷത്തോളം  വില വരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ പി ദീപക്, എ പി അജിത് അശോക്, അസിസ്റ്റന്റ്‌ സബ് ഇൻസ്പെക്ടർ കെ എം ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ അശോക്, ഒ കെ അജീഷ്, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ്‌ ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എ സാദിഖ്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി എൻ രാജേഷ്കുമാർ, എം മാസിലാമണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജി ഷിജു, ബി സദാശിവൻ, വി അമർനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ രേണുകാദേവി, എ അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top