23 December Monday

ഡിഎഫ്‌ഒ ഓഫീസിലേക്ക്‌ കർഷകമാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ഡിഎഫ്‌ഒ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട്‌

കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിഎഫ്‌ഒ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശോഭന പ്രസാദ്, പി പ്രീത, ജില്ലാ ട്രഷറർ എസ്‌ സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മിറ്റി അംഗം സി ആർ സജീവ്, വിനോയ് ചാക്കോ, എസ് സഹദേവൻ, ശാലിനി കറുപ്പേഷ് എന്നിവർ സംസാരിച്ചു.  വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്നത്‌ തടയാൻ കേന്ദ്ര സർക്കാർ വനം–-വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട്‌ അഖിലേന്ത്യ കിസാൻസഭ ബുധനാഴ്‌ച നടത്തുന്ന പാർലമെന്റ്‌ മാർച്ചിനോട്‌ അനുബന്ധിച്ചാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. രാജ്ഭവനിലേക്ക്‌ നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. സമരം ചെയ്യാനുള്ള കർഷകരുടെ അവകാശംപോലും മോദി സർക്കാർ നിഷേധിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top