22 December Sunday

രഥവീഥികളുടെ അറ്റകുറ്റപ്പണി വൈകിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
പാലക്കാട്‌
രഥോത്സവച്ചടങ്ങുകൾക്ക് പതിനൊന്ന്‌ ദിവസം അവശേഷിക്കേ രഥവീഥികളുടെ അറ്റകുറ്റപ്പണികൾ വൈകിക്കരുതെന്ന്‌ ക്ഷേത്ര സമിതികളുടെ യോഗം നഗരസഭയോട്‌ ആവശ്യപ്പെട്ടു. 
പുതിയ കൽപ്പാത്തി ഗ്രാമവീഥിയുടെ പാർശ്വങ്ങളുടെ അസന്തുലിതമായ ഘടനയുടെ പരിഹാരം, കച്ചവടക്കാർക്ക് തിരിച്ചറിയൽ രേഖ നൽകൽ, ഉത്സവദിനങ്ങളിലെ ക്രമസമാധാന, ഗതാഗത ക്രമീകരണങ്ങൾ, ശുചീകരണം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ്‌ആവശ്യം. 
നവംബർ ആറിനാണ്‌ രഥോത്സവച്ചടങ്ങുകൾ ആരംഭിക്കുക. ഇതിന്‌ മുന്നോടിയായാണ്‌ ക്ഷേത്രസമിതികളുടെ സംയുക്ത യോഗം ചേർന്നത്‌. ക്ഷേത്ര ദേവതകളുടെ നവദിന ഗ്രാമപ്രദക്ഷിണം, നവംബർ 11ന് നടക്കുന്ന രഥസ്ഥദേവതാ സംഗമം, 13 മുതൽ 15വരെയുള്ള രഥ പ്രയാണം, 15ന്‌ ദേവരഥസംഗമം തുടങ്ങിയ ചടങ്ങുകൾ മികച്ച രീതിയിൽ സംഘടിപ്പിക്കും.  
വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം ട്രസ്റ്റി വി കെ സുജിത്കുമാർ അധ്യക്ഷനായി. 
മന്ദക്കര മഹാഗണപതി ക്ഷേത്രം പ്രസിഡന്റ്‌ കെ എസ് കൃഷ്ണ, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി എസ് മഹേഷ് കൃഷ്ണൻ, ചാത്തപുരം  പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി വി മുരളി രാമനാഥൻ, ക്ഷേത്രസമിതി ഭാരവാഹികളായ വി കെ പ്രശോഭ്, ടി വി ഗണപതി, കെ ജി ശിവരാമൻ, എ വി രമണൻ, സി കെ ശ്രീനിവാസൻ, മണി രാമനാഥൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top